കൽപ്പറ്റ:സംസ്ഥാനത്തിനകത്തും പുറത്തുമായി സമസ്തയുടെ പതിനായിരത്തിലേറെ മദ്റസകളിൽ സേവനം ചെയ്യുന്ന ഒരു ലക്ഷത്തിലേറെ മുഅല്ലിംകളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായി മുഅല്ലിം ഡേ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഫണ്ട് സമാഹരണങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടും ജില്ലയിലെ ഉമറാക്കളിൽ പ്രധാനിയുമായ കെ.കെ അഹ് മദ് ഹാജി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ പി. സൈനുൽ ആബിദ് ദാരിമിയെ തന്റെ വിഹിതം ഏല്പിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് പദ്ധതി വിശദീകരിച്ചു. ജോ.സെകട്ടറി എം.കെ ഇബ്റാഹിം മൗലവി, അശ്റഫ് ദാരിമി, യു.പി അബ്ദുറഹ്മാൻ മൗലവി സംബന്ധിച്ചു. ജൂലൈ 10 മുതൽ 31 വരെ ആചരിക്കുന്ന കാംപയിന്റെ ഭാഗമായി നാളെ ജില്ലയിലെ മുഴുവൻ പള്ളികളിലും ഖത്തീബുമാർ മുഅല്ലിം ഡേ സന്ദേശം നൽകും. ഇന്നും നാളെയും 15 റൈഞ്ച് തലങ്ങളിലും ഫണ്ട് സമാഹരണ ഉദ്ഘാടനം നടക്കും. 16 ന് ജില്ലയിലെ മുന്നൂറോളം മദ്റസകളിൽ മുഅല്ലിം ഡേ ദിനാചരണം നടക്കും. മഹല്ല് മദ്റസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിക്കൽ , ഉദ്ബോധന സദസ്സുകൾ, ദുആ മജ് ലിസുകൾ, ഖബ്ർ സിയാറത്ത്, മുഅല്ലിം ക്ഷേമ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം എന്നിവ നടക്കും

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹന്ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്ട്രല് സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍