മുഖത്ത് ചുളിവുകളും വരയും വീണ് പ്രായം തോന്നിക്കുന്നുണ്ടോ? വീട്ടിൽ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ..

ചർമ്മത്തിന് പ്രായം തോന്നുന്നത് ഇഷ്ടപ്പെടുന്നവരായി ആരും തന്നെയില്ല. എങ്ങനെ പ്രായം തോന്നുന്നത് ഒഴിവാക്കാം എന്ന് ആലോചിക്കുന്നവരാണ് ഒട്ടു മിക്കവരും. പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്.

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. പ്രായത്തെ തടയാന്‍ കഴിയില്ലെങ്കിലും, ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം.

അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേസ് പാക്കുകളാണിവ..

ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കി തീര്‍ക്കും.

ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ അളവ് വര്‍ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതിനായി നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം.

ഒരു ടീസ്പൂൺ തൈരിലേയ്ക്ക് മഞ്ഞൾ ചേർത്ത് കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചുളിവുകൾക്കെതിരെ പോരാടാൻ ഇത് സഹായിക്കും

കറ്റാര്‍വാഴയും മുട്ടയും ചര്‍മ്മത്തിന് ചെറുപ്പം നല്‍കാന്‍ നല്ലതാണ്. ഇവയിലെ വിറ്റമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.