ജില്ല ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തിഡോ.ബി.സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിലായാണ് സെലക്ഷൻ നടത്തിയത്. മാനന്തവാടി താലൂക്കിലുള്ളവർക്കായി മാനന്തവാടി ജി.വി. എച്ച്. എസ്. എസ് ഗ്രൗണ്ടിലും, സുൽത്താൻബത്തേരി താലൂക്കിലുള്ളവർക്കായി ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവർക്കായി ചുണ്ടേൽ ആർ സി എച്ച് എസ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ നടത്തിയത്. 2008 ജനുവരി ഒന്നിനും 2009 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്കായുള്ള വിഭാഗത്തിലായിരുന്നു സെലക്ഷൻ. ഓരോ കേന്ദ്രങ്ങളിലും നിരവധി കുട്ടികളാണ് പങ്കെടുത്തത്. മാനന്തവാടിയിൽ നടന്ന സെലക്ഷൻ ട്രയൽസ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് ഉദ്ഘാടനം ചെയ്തു.
മൂന്ന് താലൂക്ക്തല ട്രയൽസിൽ സെലക്ഷൻ ലഭിച്ച കുട്ടികളിൽ നിന്നുള്ള ജില്ലാതല ഫൈനൽ സെലക്ഷൻ 26 ന് നടക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് , സെക്രട്ടറി ബിനു തോമസ് എന്നിവർ അറിയിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്