മലയാളക്കരയുടെ മമ്മുക്ക ഇപ്പോഴും തന്റെ ഏറ്റവും പുതിയ ചിത്രമായ ബാസൂക്കയുടെ ഒരുക്കത്തിലാണ്.ജിയോ ബേബി ഒരുക്കിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് എന്നിവയാണ് അദ്ദേഹം നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രങ്ങളുമാണ്. ഇതിനു മുൻപ് റോഷാക്ക്, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും ഈ ബാനറിൽ അദ്ദേഹം നിർമ്മിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വാർത്തകളാണ് വരുന്നത്.
മമ്മുക്കയുടെ ഒരു മാസ്സ് എൻട്രിയാണ് ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മുട്ടി -വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാകും ഇത്.
അലമാര, ആൻമരിയ കലിപ്പിലാണ്,അഞ്ചാം പാതിരാ,പുലിമുരുകൻ, കസിൻസ് എന്നിവ വൈശാഗിന്റെ വൻ പ്രൊജക്ടുകളാണ്..