പിണങ്ങോട്: തെരുവ് ജീവിതങ്ങളെ ഗൃഹാന്തരീക്ഷത്തിൽ ചേർത്തുപിടിച്ച് സംരക്ഷിച്ചുവരുന്ന പിണങ്ങോട് പീസ് വില്ലേജിൽ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സ്നേഹ സംഗമം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് പിആർഒ കെസിയ മരിയ മുഖ്യ പ്രഭാഷണം നടത്തി. പീസ് വില്ലേജ് ഡ്രസ്സ് ബാങ്കിലേക്ക് എൻഎസ്എസ് വിദ്യാർത്ഥികൾ സാമാഹരിച്ച വസ്ത്രങ്ങൾ കൈമാറുകയും മധുര വിതരണം നടത്തുകയും ചെയ്തു. ഡോ രേഖ, ടി പി ജുനൈദ്, എ ജാഫർ മാസ്റ്റർ, എ അനുമോൾ, ശാന്തി അനിൽ, അർജുൻ ശിവാനന്ദ്, എസ് അളക, ഷാജോൺ കുര്യൻ തുടങ്ങിയവർ സംസാരിച്ചു. കെ മരിയ മോൾ സ്വാഗതവും പ്രോഗ്രാം ഓഫീസർ ബി അജിത്ത് നന്ദിയും പറഞ്ഞു

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്