ചുമയുണ്ടോ? ഈ ലക്ഷണങ്ങൾ വിട്ട് കളയരുത്ചുമയുണ്ടോ? ഈ ലക്ഷണങ്ങൾ വിട്ട് കളയരുത്..

വായു മലിനീകരണവും പുകവലിയും പുകപടലങ്ങൾ എന്നിവ മൂലം ലോകത്ത് ശ്വാസകോശാര്‍ബുദത്തിന്‍റെ നിരക്ക് വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ മാത്രം ആകെയുള്ള അര്‍ബുദ രോഗികളുടെ 6.9 ശതമാനം ശ്വാസകോശാര്‍ബുദം ബാധിച്ചവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഇത് മൂലമുള്ള മരണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇവ നേരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള തരം അര്‍ബുദങ്ങളില്‍ ഒന്നാണ്.

അവസാന ഘട്ടത്തിൽ മാത്രമാണ് ശ്വാസകോശാർബുദം സ്ഥിരീകരിക്കുക. എന്നാൽ നേരത്തെയുള്ള രോഗ നിർണയം പല ആരോഗ്യ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാനുള്ള വഴികളാണ്. സാധാരണ ചുമയാണെങ്കിൽ പോലും ചില ലക്ഷണങ്ങൾ ശ്രെദ്ധിക്കാൻ മറക്കരുത്..

1. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം

2.ശ്വാസം മുട്ടല്‍

3.നെഞ്ച് വേദന

4.ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധകള്‍ വിട്ടുമാറാതെ തുടരുന്നത്

വിട്ടുമാറാത്ത ചുമയുള്ളവരിൽ ചുമയുടെ ശബ്ദ വെത്യാസവും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്.ചുമക്കുമ്പോഴും സംസാരിക്കുമ്പോഴും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം..

തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, വിശദീകരിക്കാനാകാത്ത ഭാരക്കുറവ്, ക്ഷീണം, മുഖത്തോ കഴുത്തിലോ നീര്‍ക്കെട്ട് എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്..

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.