കിടപ്പിലായ 90വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; 26 വയസുകാരൻ പിടിയിൽ..

കൊച്ചി : 90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. 26കാരനായ യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശി ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു പ്രതി. വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിൽ വീട്ടിലെത്തിയായിരുന്നു അതിക്രമം. ഈ സമയത്ത് വൃദ്ധയുടെ മകൾ വീട്ടിലില്ലായിരുന്നു. മകൾ ജോലിക്ക് പോയ സമയത്താണ് ശ്യാംലാൽ വീട്ടിലെത്തിയത്.

വൃദ്ധയുടെ അയൽക്കാരനായിരുന്നു പ്രതി. വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ ഇത് നിഷേധിച്ച ശ്യാംലാൽ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാംലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.