നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഗസ്റ്റഡ് ഓഫീസര്‍ സാക്ഷപെടുത്തിയ രേഖകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഐ.ഡി കാര്‍ഡ്, ഫോട്ടോ, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയോടുകൂടിയ അപേക്ഷ നേരിട്ടോ പോസ്റ്റലായോ ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി കല്‍പ്പറ്റ നോര്‍ത്ത്, 673122 എന്ന വിലാസത്തില്‍ ആഗസ്റ്റ് 11 ന് വൈകീട്ട് 4 നകം നല്‍കണം. ഫോണ്‍: 04936 202271.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ