കൽപ്പറ്റ:കൽപ്പറ്റ സെന്റ് വിൻസെന്റ് ഫെറോന ചർച്ചിന്റെ നവീകരിച്ച ആൾത്താര കൂദാശ ചെയ്തു.മാനന്തവാടി രൂപത സഹായ മെത്രാൻ മാർ ; അലക്സ് താരാ മംഗലം കൂദാശ കർമ്മം നിർവഹിച്ചു .ക്രൈസ്തവ വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ അൾത്താരയോട് ചേർന്ന് സഭാസമൂഹം ദൈവത്തിങ്കലേക്ക് തിരിയണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു .വിശ്വാസ സമൂഹം ദേവാലയങ്ങളിൽ നിന്ന് അകലുന്നു എന്നുള്ളത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് , ക്രൈസ്തവ ദേവാലയങ്ങൾ ആളൊഴിഞ്ഞു കൂടാരങ്ങളല്ല്ലെന്നും,ഒരു കുടുംബം എന്ന നിലയിൽ ഇടവക സമൂഹം മുഴുവൻ ഒന്ന് ചേരുന്ന ഇടമായി ദേവാലയങ്ങൾ മാറണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു .ഫാത്തിമ മാതാ മിഷൻഹോസ്പിറ്റൽ ഡയറക്ടർ റവ,: ഫാദർ ജിമ്മി (സി.എം.ഐ) താബോർ സെമിനാരി റക്ടർ : ഫാദർ :ജോളി (സി എസ് .ടി )എന്നിവർ സഹകാർമികർ ആയിരുന്നു .തുടർന്ന് നടന്ന പൊതു പരിപാടികൾക്ക് കൽപ്പറ്റ ഫൊറോനാ വികാരി റവ ഫാദർ,:മാത്യു പെരിയപ്പുറം , അസിസ്റ്റൻറ് വികാരി ഫാദർ ,: വിനോയ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. ഇടവക ട്രസ്റ്റി മാരായ സജി ഫിലിപ്പ്, തങ്കച്ചൻ ആന്റണി, ജേക്കബ് കുന്നുംപുറത്ത്, മോളി വട്ടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







