മാനന്തവാടി:ഇന്ത്യൻ വനിത ക്രിക്കറ്റ് താരവും നാടിന്റെ അഭിമാന താരവുമായ മിന്നു മണിയെ കുറിച്ചുള്ള മിന്നും മിന്നു മണി ആൽബം ഒ. ആർ കേളു എം.എൽ.എ മാനന്തവാടിയിൽ പ്രകാശനം ചെയ്തു. തലയ്ക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റി അവതരിപ്പിച്ച് വിനോദ് കുമാർ പാലോട്ട് സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് ബാലൻ മാഷും അപ്പു ചോല വയലും രജിച്ച് സലാം വീരോളിയും ഗിരിജ വയനാടും സംഗീതം നൽകി ശരത് രാജ് ആലപിച്ച സംഗീത ആൽബമാണ് മിന്നും മിന്നു മണി . രാജിത് വെള്ളമുണ്ട ക്യാമറയും അവനീത് ഉണ്ണി എഡിറ്റിംഗും നിർവ്വഹിച്ച ആൽബം തലയ്ക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റിയുടെ യൂടൂബ് ചാനൽ വഴിയാണ് പ്രദർശിപ്പിച്ചത്. പ്രകാശന ചടങ്ങിൽ തലയ്ക്കൽ എംപ്ലോയീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് റീന അദ്ധ്യക്ഷയായിരുന്നു.സെക്രട്ടറി കെ.കെ.ചന്ദ്രൻ,ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, മാനന്തവാടി പി.ടി.എ. പ്രസിഡന്റ് ബിനു, മാനന്തവാടി അദ്ധ്യാപകൻ സുനിൽ , രാമൻ മക്കോല, കുറിച്ച്യ സമുദായ സംരക്ഷണ വികസന സമിതി സെക്രട്ടറി അച്ചപ്പൻ കുറ്റിയോട്ടിൽ, ബാലൻ മാഷ് അപ്പു ചോലവയൽ , മിന്നു മണിയുടെ പിതാവ് മണി,തലയ്ക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റി ട്രഷറർ ചന്ദ്രൻ ഇ.കെ എന്നിവർ സംസാരിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ