കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. പരേഡില്‍ 32 പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസ്, എക്‌സൈസ്, വനം, സ്‌ക്കൗട്ട് ആന്റ് ഗൈഡ്‌സ് എസ്.പി.സി, എന്‍.സി.സി പ്ലാറ്റൂണുകളാണ് അണിനിരക്കുക. പരേഡ് റിഹേഴ്‌സല്‍ ഓഗസ്റ്റ് 10 മുതല്‍ 12 വരെ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മികച്ച പ്ലാറ്റൂണുകള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കും. സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കളെ പരിപാടിയിലേക്ക് ക്ഷണിക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






