നടിയും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയിൽ ചേർന്നു

ബംഗ്ലൂരു: തെലുഗ് നടിയും മുൻ കോണ്‍ഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്നാണ് ജയസുധ അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ ജയസുധ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിൽ ജയസുധ വേഷമിട്ടിട്ടുണ്ട്. ഈ വർഷം അവസാനം തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നടിയുടെ പാര്‍ട്ടി പ്രവേശനം.

കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ജയസുധയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ജയസുധയ്ക്കൊപ്പം ക്ഷണം കിട്ടിയ രാജഗോപാല്‍ റെഡ്ഡി ഇപ്പോള്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇവര്‍ വിജയിച്ചിരുന്നു. 2016 ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.

അവസാനമായി ജയസുധ പ്രധാന വേഷം ചെയ്ത ചിത്രം തമിഴില്‍ വാരിസാണ്. വിജയ് നായകനായ ചിത്രത്തില്‍ വിജയിയുടെ അമ്മയായാണ് ജയസുധ അഭിനയിച്ചത്. ഈ ചിത്രം വലിയ വിജയമാണ് നേടിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ ‘വാരിസാ’ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്. 200 കോടിയിലേറെ ചിത്രം കളക്ഷന്‍ നേടി.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.