കമ്പളക്കാട്: കർക്കിടകത്തിലെ പിള്ളേരോണം ആഘോഷമാക്കി ജി യു പി സ്കൂൾ കമ്പളക്കാട്. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കർക്കടക മാസത്തിലെ തിരുവോണം.ഈ ദിനത്തിലാണ് പിള്ളേരോണം എന്ന ദിവസം വരുന്നത് കുട്ടികൾക്ക് വേണ്ടിയാണ് ഈ ദിനത്തിൽ ഓണം ആഘോഷിക്കുന്നത്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പളക്കാട് യുപി സ്കൂളിൽ വിവിധ പരിപാടികളോടെ പിള്ളേരോണം ആഘോഷിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി രജിത ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് മുനീർ ചെട്ടിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഒ.സി എമ്മാനുവൽ,വാർഡ് മെമ്പർ കമലാ രാമൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ പി എൻ,എസ് എം സി ചെയർമാൻ ഹാരിസ്, സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ, സീഡ് കോഡിനേറ്റർ ഷംന കെ,സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്