സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം ആഗസ്റ്റ് 27 ന് തുടങ്ങാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ജില്ലയില്‍ പരിപാടികള്‍ നടത്തുന്നത്. ആഗസ്റ്റ് 27, 28 തീയതികളില്‍ മാനന്തവാടിയിലും 30, 31 തീയതികളില്‍ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലുമാണ് പരിപാടികള്‍ നടത്തുക. ഇതിനായി പ്രാദേശികതലത്തില്‍ സംഘാടക സമിതി രൂപീകരിക്കും. എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്മാന്മാര് എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെര്പേഴ്സണായും ഡി.ടി.പി.സി. സെക്രട്ടറി കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വന്‍ ജനപങ്കാളിത്തത്തോടുകൂടി പരിപാടികള്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദ്ദേശം നല്കി.
വിവിധ കലാപരിപാടികള്‍, ഓണസദ്യ, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധമാണ് ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, സെക്രട്ടറി കെ.ജി. അജേഷ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍