രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സുപ്രിംകോടതി സ്റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനവും യോഗവും നടത്തി. അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വീനര്‍ പി പി ആലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ അഹമ്മദാജി, റസാഖ് കല്‍പ്പറ്റ, സംഷാദ് മരക്കാര്‍, ബി സുരേഷ് ബാബു,പോള്‍സണ്‍ കൂവക്കല്‍, നജീബ് കാരണി, കേയംതൊടി മുജീബ്, ബിനു തോമസ്, ഗിരീഷ് കല്‍പ്പറ്റ, കെ അജിത, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോന്നാടന്‍, കെ കുഞ്ഞബ്ദുള്ള, പ്രവീണ്‍ തങ്കപ്പന്‍, എ പി ഹമീദ്, ജോയ് തൊട്ടിത്തറ, എന്‍ മുസ്തഫ ശ്രീദേവി ബാബു, അരുണ്‍ ദേവ് സി എ, എസ് മണി കെ കെ മുത്തലിബ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ ഡിന്റോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ