കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൽപ്പറ്റയിൽ 9ന് നടത്തുന്ന മഹാധർണയുടെ പ്രചരണാർഥമുള്ള വാഹനജാഥക്ക് തുടക്കമായി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് പിൻവലിക്കുക, വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ച് കമ്പനിയാക്കുന്ന ഭേദഗതിബിൽ പിൻവലിക്കുക, പൊതുമേഖല വിറ്റുതുലച്ചുള്ള സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, നാഷണൽ കോണിറ്റൈഡേഷൻ പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിക്കുക, അങ്കണവാടി,ആശ, ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.
കൽപ്പറ്റയിൽ നിന്നും ആരംഭിച്ച പ്രചരണ ജാഥ സിഐടി യു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി പി ആലി, ജാഥ മാനേജർ വി വി ബേബി, വൈസ് ക്യാപ്‌റ്റൻമാരായ സി എസ് സ്റ്റാൻലി , സി മൊയ്തീൻ കുട്ടി, എൻ ഒ ദേവസ്യ, സംയുക്‌ത ട്രേഡ് യൂണിയൻ നേതാക്കളായ പി വി സഹദേവൻ, വി സുരേഷ് ബാബു, പി കെ മൂർത്തി, – ഡി രാജൻ എന്നിവർ സംസാരിച്ചു. പി കെ അബു സ്വാഗതം പറഞ്ഞു. ജാഥയുടെ വെള്ളിയാഴ്‌ചത്തെ പര്യടനം കോട്ടത്തറയിൽ സമാപിച്ചു. ജാഥ ശനിയാഴ്‌ച സമാപിക്കും.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന് തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







