ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായ അരവിന്ദ് ശേഖര്‍ അന്തരിച്ചു

ചെന്നൈ: ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്നാടുമായിരുന്ന അരവിന്ദ് ഭാസ്കര്‍ മരിച്ചു. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വയസ് പ്രായമുള്ള അരവിന്ദ് തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ്. 2022ലെ മിസ്റ്റര്‍ തമിഴ്നാട് പട്ടം നേടിയ ഫിറ്റ്നെസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന അരവിന്ദിന്‍റെ മരണം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്.

ബോഡ് ബില്‍ഡറും, ഫിറ്റ്നെസ് മോഡലും, ഫിറ്റ്നെസ് കോച്ചുമായിരുന്ന അരവിന്ദിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്. ചെറുപ്പക്കാര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിലും ഫിറ്റ്നസിലുമെല്ലാം ശ്രദ്ധ നല്‍കുന്ന ചെറുപ്പക്കാരുടെ അകാല മരണം വലിയ ചര്‍ച്ചകളാവാറുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു താര ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭാരതി കണ്ണമ്മ എന്ന പരിപാടിയിലൂടെ ഏറെ ആരാധകരെ നേടിയ അഭിനേത്രിയാണ് ഷണ്‍മുഖ പ്രിയ.

നേരത്തെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ഫിറ്റ്നെസ് കോച്ചുമായിരുന്ന ജോ ലിൻഡ്നറിന്‍റെ മരണം ഏറെ ചര്‍ച്ചയായിരുന്നു. പത്ത് വര്‍ഷമായി സസ്യാഹാരങ്ങള്‍ പച്ചയ്ക്ക് മാത്രം കഴിക്കുന്ന രീതി പിന്തുടര്‍ന്നിരുന്ന സാന്ന സാംസോനോവ എന്ന മുപ്പത്തിയൊമ്പതുകാരി ഈ ഡയറ്റ് പാലിച്ചതിനെ തുടര്‍ന്ന് അസുഖബാധിതയായി മരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.

സ്പോട്ട് അഡ്മിഷന്‍

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിന് കീഴില്‍ ചുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ എഴുതി ഉന്നത

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും സര്‍ക്കാര്‍/എന്‍ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട്

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

തിരുവനന്തപുരം:സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.