മാനന്തവാടി കൊയിലേരി പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടിയതായി സംശയം. ആത്മഹത്യാ കുറിപ്പും ചെരിപ്പും കണ്ടെത്തി. പോലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുന്നു. പാലത്തിനു മുകളിൽ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് രാവിലെ 8 മണിയോടെ പോലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കാലും ചാൽ കല്ലിട്ട് താഴെ കോളനിയിലെ ജയേഷ് (39) ആണ്പുഴയിലേക്ക് ചാടിയതായി സംശയം.

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം
ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ