പുൽപ്പള്ളി: മൈസൂർ -ഗുണ്ടൽപേട്ട ദേശീയപാതയിൽ നടന്ന അപകടത്തിൽ പുൽപ്പള്ളി സ്വദേശിയായ സുന്ദരേശൻ (58) മരിച്ചു. പുൽപ്പള്ളി കുറിച്ചിപറ്റ ചരുവിള പുത്തൻവീട്ടിൽ സുന്ദരേശനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ ആയിരുന്നു അപകടം ഉണ്ടായത് . സുന്ദരേശന് പുറമേ വാഹനത്തിൽ ഭാര്യ അടക്കം 3 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇവരെ ഗുണ്ടൽപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അപകടം സംഭവിച്ചത് .

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.