ര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4,700 രൂപയും. വെള്ളിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.