കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ അറ്റകുറ്റപണി നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 500 ഡിഡിയോടു കൂടിയ ക്വട്ടേഷന്‍ ആഗസ്റ്റ് 11 നകം ഡിസ്ട്രിക്ട് കളക്ടര്‍, വയനാട്, കല്‍പ്പറ്റ, 673122 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 202251.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ