സുൽത്താൻ ബത്തേരി കല്ലൂരിൽ ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കല്ലൂർ
ഭാഗത്തു നിന്നും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരിക ആയിരുന്ന KA 41 EM 7181 apache RTR ബൈക്ക് ആണ് ഓടികൊണ്ട് ഇരിക്കുന്നതിനിടെ കത്തിയത്. യാത്രകാരനായ അൻഷാദ് പഴുപത്തൂർ എന്നയാൾ ഇറങ്ങി മാറിയത്തിനാൽ കൂടുതൽ അപകടം ഒഴിവായി.. സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീ പൂർണമായും അണച്ചു . നിലയം സ്റ്റേഷൻ ഓഫീസർ നിധീഷ് കുമറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബാലകൃഷ്ണൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരയ മധുസൂദനൻ, മാർട്ടിൻ, ജിജുമോൻ, ഷാജി, ധനീഷ്, നിബിൽദാസ്, അനുറാം, കീർത്തിക് കുമാർ എന്നിവർ ആണ് അഗ്നിശമന പ്രവർത്തനം നടത്തിയത്

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള