കൽപ്പറ്റ : ഭരണകൂടത്തിന്റെ അനാസ്ഥ രാജ്യത്ത് അരക്ഷിതാവസ്ഥ സംജാതമാക്കിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കുറ്റപ്പെടുത്തി. സേവ് ഡമോക്രസി – സേവ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം.ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പി.എസ് ഗിരീഷ് കുമാര്‍ , ടി.എന്‍ സജിന്‍ ,കെ.ജി ജോണ്‍സന്‍ , പി ഷാജു ജോണ്‍ , ടി എം അനൂപ്, എം അശോകന്‍ ,എം പ്രദീപ് കുമാര്‍ , വി ഷേര്‍ളി സെബാസ്റ്റ്യന്‍, കെ കെ പ്രേമചന്ദ്രന്‍ , ബിജു മാത്യു, വി പി പ്രേംദാസ് ,കെ എസ് മനോജ് കുമാര്‍ , എസ് ബിന്ദു തോമസ്, എം പി സുനില്‍കുമാര്‍ , ഷിജു കുടിലില്‍, എം വി ബിനു, കെ സി അഭിലാഷ്, കെ ജിജോ കൂര്യാക്കോസ്, സി കെ സേതു ,ടി ജെ റോബി, ടി ബെന്‍സ് ലാല്‍ , പി മുരളീദാസ് , ശ്രീജേഷ് ബി നായര്‍ , കെ ഉണ്ണികൃഷ്ണന്‍ ,കെ എ റൗഫ് എന്നിവര്‍ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്