കോട്ടത്തറ: സുപ്രീം കോടതി വിധിയിലൂടെ എം.പി സ്ഥാനം തിരിച്ചു കിട്ടിയ രാഹുൽ ഗാന്ധിക്ക് ആഗസ്റ്റ് 12 ന് 3 മണിക്ക് കൽപ്പറ്റയിൽ നൽകുന്ന സ്വീകരണ പരിപാടി വൻവിജയമാക്കാൻ കോട്ടത്തറ മണ്ഡലം കോൺഗ്രസ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് സിസി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു. എം എ ജോസഫ്, പി ശോഭനകുമാരി, കെ പോൾ,മാണി ഫ്രാൻസിസ് ,പി പി റെനീഷ്, പോൾസൺ കൂവക്കൽ, സുരേഷ് ബാബു വാളൽ, ഹണി ജോസ്, പുഷ്പ സുന്ദരൻ, സി.കെ ഇബ്രായി, പി.എം ജോൺ, എം.ജി രാജൻ,ശോഭ ശ്രീധരൻ എന്നിവർ സംസാരിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍