ചുള്ളിയോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിയോട് യൂണിറ്റ് വ്യാപാരി ദിനം ആചരിച്ചു. യുണിറ്റ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ ടിസി വർഗീസ് രാവിലെ 9 മണിക്ക് ചുള്ളിയോട് ടൌണിൽ പതാക ഉയർത്തി.തുടർന്ന് വ്യാപാര ഭവനിൽ ജനറൽ ബോഡി യോഗവും നടന്നു.
വ്യാപാര ദിനത്തോടനുബന്ധിച്ചു ഈ പ്രദേശത്തെ നിർധന രോഗികൾക്കുള്ള ധന സഹായം നൽകുകയും യൂണിറ്റിലെ യുവ സംരംഭകൻ സിനു ആന്റണിയെ ആദരിക്കുകയും ചെയ്തു.ചടങ്ങിൽ ചുള്ളിയോട് യൂണിറ്റ് സ്വന്തമായി നൽകുന്ന വ്യാപാരി പെൻഷൻ പ്രായമായ വ്യാപാരികൾക്ക് വിതരണം ചെയ്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍