തലപ്പുഴ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് അറുപത്തി മൂന്നാം സ്ഥാപക ദിനത്തിൽ തലപ്പുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലും കാരുണ്യവും ജീവിതവ്രതമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ദീപ്ത സ്മരണയിൽ സ്നേഹ സമർപ്പണം പദ്ധതിക്ക് തുടക്കം കുറിച്ചു.കാട്ടിമുല എസ് എച്ച് സ്നേഹിയത്തിൽ വെച്ച് നടത്തിയ സ്ഥാപക ദിനാഘോഷം സിസ്റ്റർ സിസിലി കേക്ക് കട്ട് ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്നേഹ സമർപ്പണ പദ്ധതി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജി.ബിജു നിർവഹിച്ചു.മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്,വി.കെ.ശശികുമാർ,നിതിൻ തലപ്പുഴ,സി.എം.ഫിലിപ്പ്,കെ.വി.ജോൺസൻ,ജോയ്സിഷാജു,സ്മിഷവെൺമണി,ആൽബിൻ അഗസ്റ്റിൻ,ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍