പനവല്ലി തെങ്ങും മൂട്ടിൽ സന്തോഷിന്റെ വീട്ടിലാണ് ഇന്ന് വെളുപ്പിന് 4.30 ന് കടുവ കിടാവിനെ പിടിച്ചത്. അതേസമയം വീട്ടുടമ സന്തോഷ് ആലയിൽ മറ്റ് പശുകൾക്കൊപ്പം ഉണ്ടായിരുന്നു. കടുവയെ കണ്ട് ഒച്ചവെച്ചതിനു ശേഷമാണു കിടാവിനെ പിടിവിട്ട് കടുവ പോകുന്നത്.ഒരു മാസം മുൻപ് പനവല്ലിയിൽ 3 പശുക്കളെ കടുവ പിടിച്ചിരുന്നു. കൂടു വെച്ച് പിടിച്ച കടുവയെ തൊട്ടടുത്തു വനത്തിൽ കൊണ്ടുപോയി വിട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്