പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 നടത്തി. ഫ്രീ സോഫ്റ്റ് വെയർ പ്രചരണാർത്ഥം സംഘടിപ്പിച്ച ഈ പരിപാടിയിൽ അർഡിനോ കിറ്റ് ഉപയോഗിച്ച് ഐ.ടി കോർണർ , വീഡിയോ പ്രദർശനം,വിദഗ്ദ്ധ ക്ലാസുകൾ,വിവിധ മത്സരങ്ങൾ എന്നിവ നടത്തി. ഹെഡ്മാസ്റ്റർ ഷാജി കെ.ജി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി , കുമാരൻ സി സി, ഷാജി മാത്യു , രതീഷ് സി വി ഇവർ ആശംസകൾ അറിയിച്ചു. കൈറ്റ് മിസ്ട്രസുമാരായ ഷിനോ എ പി , സിജ എൽദോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്