കല്‍പ്പറ്റ: കെ പി സി സിയുടെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധി എം പിക്ക് നല്‍കുന്ന പൗരസ്വീകരണവും, രാഹുല്‍ഗാന്ധിയുടെ പ്രത്യേകഭവനപദ്ധതിയായ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും നാളെ വൈകിട്ട് മൂന്നരക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും. പ്രസ്തുത പരിപാടിയില്‍ സംഘടനാചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി, മോന്‍സ് ജോസഫ് എം എല്‍ എ, സി പി ജോണ്‍, ദേവരാജന്‍, എം എല്‍ എമാരായ പി കെ ബഷീര്‍, എ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, എന്‍ ഡി അപ്പച്ചന്‍, കെ പ്രവീണ്‍കുമാര്‍, വി എസ് ജോയി, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ടി മുഹമ്മദ്, സി പി ചെറിയമുഹമ്മദ്, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, കേയംതൊടി മുജീബ്, സംഷാദ് മരക്കാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്നും കാര്‍മാര്‍ഗം കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ഗാന്ധി പൊതുസ്വീകരണത്തില്‍ പങ്കെടുത്തതിന് ശേഷം കല്‍പ്പറ്റയില്‍ താമസിച്ച് പിറ്റേദിവസം വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത്, കോടഞ്ചേരിയില്‍ നടക്കുന്ന പരിപാടിയിലും പങ്കെടുത്ത് 13ന് രാത്രി ഡല്‍ഹിക്ക് തിരിച്ചുപോകും. രാഹുല്‍ഗാന്ധിയുടെ സ്വീകരണ പരിപാടികള്‍ വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്