പുതുശ്ശേരിക്കടവ്:വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിലെ 2022- 23 അധ്യായന വർഷത്തെ എൽഎസ്എസ് ജേതാക്കളായ സൽമാനുൽ ഫാരിസി എം.പി, ആദിദേവ് ആർ കെ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷമീർ കടവണ്ടി, സ്കൂൾ ഹെഡ് മിസ്ട്രസ്റ്റ് രശ്മി ആർ നായർ, മദർ പി ടി എ പ്രസിഡന്റ് ജയലക്ഷ്മി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







