ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; സംയുക്ത പരിശോധന നടത്തി

ബാവലി: വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയുടെ നേതൃത്വത്തില്‍ കേരള എക്‌സൈസ്, കര്‍ണാടക എക്‌സൈസ് പാര്‍ട്ടിയും, ഫോറെസ്റ്റ് പാര്‍ട്ടി, വയനാട് മീഡിയ പ്രതിനിധികളുമായി ചേര്‍ന്ന് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമമായ ബാവലി, ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ സംയുക്ത പരിശോധനകള്‍ നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി കര്‍ണാടകത്തില്‍ നിന്നും അനധികൃതമായി മദ്യം മയക്കുമരുന്നുകള്‍ മറ്റു ലഹരിവസ്തുക്കള്‍ എന്നിവ കടന്നു വരാന്‍ സാധ്യത ഏറെ ഉള്ളതിനാല്‍ അത് തടയുന്നതിന് വേണ്ട നടപടികള്‍ ഇരുസംസ്ഥാന എക്‌സൈസ് വിഭാഗങ്ങളും ചേര്‍ന്ന് കൈക്കൊള്ളുന്നതിന് തീരുമാനിച്ചു.

കേരള സംസ്ഥാന എക്സൈസ് പാര്‍ട്ടിയില്‍ വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ മണികണ്ഠന്‍ ,ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി,എ പ്രകാശ്, ജിനോഷ് പി കെ , കര്‍ണാടക എക്‌സൈസ് വകുപ്പിന്റെ ഭാഗമായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് വിക്രം എല്‍.ബി, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗീത യു.വി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുധാ റാണി, ദീപു, ലോഗേഷ്, മഞ്ജു, കൃഷ്ണ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

തുടര്‍ന്ന് ബാവലി,മച്ചൂര്‍ പരിസരവാസികളെ വിളിച്ചുചേര്‍ത്ത് ജന ജാഗ്രത സമിതി രൂപീകരിക്കുകയും പ്രദേശവാസികള്‍ക്ക് ലഹരി വസ്തുക്കളെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ആയതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.