വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റിന് കിടക്കകളും തലയണകളും നല്‍കി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിര്‍വഹിച്ചു.ഏകരത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയന്‍, സാബു പി ആന്റണി, സി.വി മജീദ്, വെട്ടന്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.വെള്ളമുണ്ട പ്രദേശത്ത് മാതൃക ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റിന്റെ ഒന്നാം നിലയുടെ കെട്ടിട ഉദ്ഘാടനം ഓഗസ്റ്റ് 20 ന് വിപുലമായി നടക്കാന്‍ പോവുകയാണ്.അതും വയനാട് ജില്ലാ പഞ്ചായത്തിന്റെ പത്തു ലക്ഷം രൂപ വരുന്ന പ്ലാന്‍ ഫണ്ടില്‍ നിന്നും പണി കഴിപ്പിച്ചതാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്