മാനന്തവാടി: കുടുംബശ്രീ ജില്ലാമിഷന്റെയും മാനന്തവാടി സി.ഡി.എസിന്റെയും ക്രിയേറ്റിവ് മാര്‍ക്കറ്റിന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ സ്ഥിരം ഉല്‍പ്പന്ന പ്രദര്‍ശന മേളയായ നാനോ മാര്‍ക്കറ്റ് ആരംഭിച്ചു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയോടെ മിതമായ വിലയില്‍ ലഭ്യമാക്കുക എന്നുള്ളതാണ് നാനോ മാര്‍ക്കറ്റിന്റെ ലക്ഷ്യം. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രത്നവല്ലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഡോളി രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്ഥിരസമിതി അദ്ധ്യക്ഷന്‍ വിപിന്‍ വേണുഗോപാല്‍ ആദ്യ വില്‍പ്പന നടത്തി. കൗണ്‍സിലര്‍ ബെന്നി, എ.ഡി.എം.സി റജീന, ഹരീഷ്, അതുല്യ,നീതു എന്നിവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്