ബത്തേരി : ഗോവയിൽ വെച് നടന്ന യൂത്ത് ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച സർവജന സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശ്യാം എംഎസിനെ ചെയർമാൻ ടികെ രമേശ് അനുമോദിച്ചു. ബത്തേരി മാനിക്കുനി കോളനിയിൽ താമസിക്കുന്ന ശശി , സീമ ദമ്പതികളുടെ മകനാണ് ശ്യാം . മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച് നടക്കുന്ന അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമി ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുന്ന ശ്യാമിന് സൗത്ത് ഗോവ ഫുട്ബോൾ ക്ലബ്ബിലേക് ക്ഷണം ലഭിച്ചിട്ടുണ്ട് . എൽസി പൗലോസ്, ടോം ജോസ് , പി എസ് ലിഷ, സാലി പൗലോസ്, അസീസ് മാടാല, എ അബ്ദുൽ നാസർ, ജിജി ജേക്കബ്, ബിനു പി ഐ , ഏലിയാമ്മ എന്നിവർ സംബന്ധിച്ചു .

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്