അസാദി കാ അമൃത് മഹോത്സവിന്റെ സമാപനവുമായി ബന്ധപ്പെട്ട് മേരി മാട്ടി മേരാ ദേശ് ക്യാമ്പയിനിന്റെ ഭാഗമായി വീരോണ്‍ കാ വന്ദന്‍ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ പുല്‍വാമ ഭീകരക്രമാണത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്‍ ഹവില്‍ദാര്‍ വസന്തകുമാറിന്റെ കുടുംബത്തെ ആദരിച്ചു. വസുധ വന്ദന്‍ – അമൃത് വാടിക പദ്ധതിയുടെ ഭാഗമായി പുത്തൂര്‍വയലില്‍ തൈകള്‍ നട്ടു. കല്‍പ്പറ്റ നഗരസഭ മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘടനം ചെയ്തു. എന്‍.എസ്.എസ്, എന്‍.സി.സി കേഡറ്റുകളുള്‍ പരിപാടിയില്‍ പങ്കെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജൈന ജോയ്, ഒ. സരോജിനി, സി.കെ ശിവരാമന്‍, ഡി. രാജന്‍, വിനോദ് കുമാര്‍, നഗരസഭ സെക്രട്ടറി അലി അസുഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ