ഇടവേളക്കു ശേഷം വീണ്ടും തിരിച്ചെത്തുന്നു; ആരാധകർക്ക് സന്തോഷ വാർത്തയുമായി വാണി വിശ്വനാഥ്

തെന്നിന്ത്യയിലെ ആക്ഷൻ ഹീറോയിൻ എന്നറിയപ്പെടുന്ന താരമാണ് വാണി വിശ്വനാഥ്‌. 1987 മുതൽ അഭിനയലോകത്ത് വന്ന വാണി 2014 വരെ മലയാള സിനിമാലോകത്ത് സജീവമായിരുന്നു. പിന്നീട് തെലുങ്ക് സിനിമയുടെ ഭാഗമായിരുന്നു എങ്കിലും മലയാളത്തിലേക്ക് മടങ്ങി വന്നിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇതാ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ പ്രിയതാരമായ വാണി വിശ്വനാഥ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു . ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് താരം വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിലേത് ഒരു ഉശിരൻ കഥാപാത്രം ആയിരിക്കുമെന്ന് പറയുകയാണ് വാണി.

മാധ്യമപ്രവർത്തകരോട് ആയിരുന്നു വാണിയുടെ പ്രതികരണം. ‘ഞാൻ മക്കളുമായി അങ്ങ് ഒതുങ്ങി കൂടിയതാണ്. അവരുടെ കാര്യങ്ങളൊക്കെ നോക്കാനായിട്ട്. മോളിപ്പോൾ മെഡിസിന് പഠിക്കുകയാണ്. ദുബൈയിൽ ആണ്. മോൻ പത്തിൽ പഠിക്കുന്നു.

നല്ലൊരു കഥാപാത്രം കിട്ടിയപ്പോൾ തിരികെ വരാൻ തീരുമാനിച്ചു’, വാണി വിശ്വനാഥ് പറഞ്ഞു. പുതിയ ചിത്രത്തിനായി എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും വേണമെന്നും വാണി വിശ്വനാഥ് ആവശ്യപ്പെട്ടു.

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് അഭിനയിക്കുന്നത്. രവീണ രവിയാണ് നായിക. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകളാണ് മലയാളിയായ രവീണാ രവി. സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *