യുവതിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; നടൻ അറസ്റ്റില്‍

യുവതിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍.

യുവതി നല്‍കിയ പീഡനക്കേസിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നു യുവതി തന്റെ പരാതിയില്‍ പറയുന്നു. ‘സ്വയം ക്രഷി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വീരേന്ദ്ര ബാബു.

2021ലായിരുന്നു കേസിനസ്‍പദമായ സംഭവം നടന്നത് . യുവതിയുമായി സൗഹൃദത്തിലായ വീരേന്ദ്ര ബാബു തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം വീരേന്ദ്ര ബാബു തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിപരാതി നൽകിയിരിക്കുന്നത്.

വീരേന്ദ്ര ബാബു പീഡനത്തിനുശേഷം ദൃശ്യങ്ങള്‍ പകര്‍തുകയും ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും വീരേന്ദ്ര ബാബുവിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. വീരേന്ദ്ര ബാബുവിന്റെ സുഹൃത്തിനും എതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.