കമ്പളക്കാട് : മുൻ എംപി വീരേന്ദ്രകുമാർ എംപിയുടെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ മുടക്കി പുതുതായി ടാർ ചെയ്ത കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 15-ആം വാർഡ് കരിമ്പടക്കുനി – കാപ്പുംകുന്ന് റോഡ് മുൻ എംപി എം വി ശ്രേയസ് കുമാർ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത,വൈസ് പ്രസിഡന്റ് ബിനു ജേകബ്, വാർഡ് മെമ്പർ ലത്തീഫ് മേമാടൻ തുടങ്ങിയവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.