ശ്രേയസ് വാകേരി യൂണിറ്റിന്റെ
ഓണാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.യൂണിറ്റിലെ മികച്ച കർഷകൻ കെ. കെ.വർഗീസിനെ ആദരിച്ചു.പാവപ്പെട്ട കുടുംബത്തിന് ഓണക്കിറ്റ് വിതരണം ചെയ്തു. കസേരകളി,ബോൾ പാസിംഗ്,സ്പൂൺ റേസ്,കാൻഡിൽ റേസ്,സുന്ദരിക്ക് പൊട്ടു തൊടൽ മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനങ്ങൾ നൽകി.വിഭവ സമൃദ്ധമായ
ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.ഗിരിജ,ജോൺ,വത്സ,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്