ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി . ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് 27 ആഴ്ച പ്രായമായ ഗര്‍ഭം ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം വൈകിയെന്ന് കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. എന്നാല്‍ ഇതില്‍ ഹൈക്കോടതി ജഡ്ജി ന്യായീകരണ ഉത്തരവ് ഇറക്കിയതിനെയാണ് സുപ്രീംകോടതി ഇന്ന് വിമര്‍ശിച്ചത്.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ അതിജീവിതയുടെ ഹര്‍ജിയെ ഹൈക്കോടതി ലാഘവ ബുദ്ധിയോടെ സമീപിച്ചുവെന്നായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശനം.
ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം ഹൈക്കോടതി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്നും ഓരോ ദിവസവും പ്രധാനപ്പെട്ടതാണ്. ഹര്‍ജി പരിഗണിക്കാന്‍ 13 ദിവസം വൈകിയത് എന്തുകൊണ്ടാണെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.