വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് തൊട്ടടുത്ത അങ്കണവാടിയുമായോ ഐ.സി.ഡി.എസ് ഓഫീസുമായോ ജില്ലാ വനിത ശിശുവികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04936 296362.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്