മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ശുചിത്വ പരിശോധന നടത്തി. പനമരം സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, ജെ എച്ച് ഐ പ്രജീഷ്, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ, പുനരുപയോഗിച്ച എണ്ണ എന്നിവ കണ്ടെടുത്തു നശിപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കടകൾക്കെതിരെ നോട്ടീസ് നൽകി. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പ്രവർത്തനം വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതാണ്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും