ബത്തേരി : ഗവ. സർവജന ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്ത്ഗ്രാമമായ കൈപ്പഞ്ചേരി കോളനിയിലെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് അസീസ് മാടാല കോളനി നിവാസിയായ ശാന്തയ്ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ പി എ അബ്ദുൾ നാസർ, പ്രോഗ്രാം ഓഫീസർ യു.പി. വിജി, അധ്യാപകരായ സുനിത ഏലത്ത്, വി.എസ്.ദീപ, ദിവ്യ.എം, രേഖ.സി, ജസ്ന ജെയിംസ്, വളണ്ടിയർ ലീഡേഴ്സായ, എയ് ബെൽ , കാതറിൻ അജിത്ത് എന്നിവർ പങ്കെടുത്തു ചടങ്ങിൽ സർവജന സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും കോളനി നിവാസിയുമായ ജിതേഷ് കൈപ്പഞ്ചേരി നന്ദി പ്രകാശിപ്പിച്ചു. എൻ എസ് എസ് വൊളണ്ടിയേഴ്സ് കോളനി നിവാസികൾക്ക് മധുരപലഹാരം നൽകുകയും ഓണപ്പാട്ട് ആലപിക്കുകയും ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്