കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ. പൂളക്കോട് കുന്നുമ്മൽ വീട്ടിൽ പി.കെ അജ്നാസ് (25), എരഞ്ഞിക്കൽ പൂവാട്ട്പറമ്പ് വീട്ടിൽ ഷമ്മാസ് (21), മാവൂർ കൊഞ്ഞാലി കൊയ്യുമ്മൽ വീട്ടിൽ ജമാദ് (23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വാഹനപരിശോധനക്കിടെ മുത്തങ്ങയിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കെ എൽ 11 ബി 1857 വാഹനത്തിൽ നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബത്തേരി എസ്.ഐ കെ.വി ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും