വൈത്തിരി: പൂക്കോട് വെറ്ററിനറി സര്വകലാശാല പരിസരത്ത് ബൈക്കപകടത്തില് യൂനിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്ഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്കോണം ‘അറഫ’യില് സുലൈമാന്റെ മകന് സജിന് മുഹമ്മദ്(28) ആണ് മരിച്ചത്.എം.വി.എസ്.സി അവസാന വര്ഷ വിദ്യാര്ഥിയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെ യൂനിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്നാണ് സൂചന.ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര് ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര് ഏഴിന് കണ്ണൂര് കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില് മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്ക്ക്