പനമരം: പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും, കുഞ്ഞും മരണപ്പെട്ടു. പനമരം നീർവാരം ഇടയകൊണ്ടാട്ട് വീട്ടിൽ സിനി സുരേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്. ഇന്ന് രാവിലെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ നിന്ന് പ്രസവിക്കുകയും ശേഷം ശാരീരിക പ്രശ്നങ്ങൾ നേരിട്ട സിനിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയയിരുന്നു.അനിയോട്ടിക് ഫ്ലൂയിഡ് എംബോളിസമാണ് മരണക്കാരണമാണെന്നാണ് പ്രാഥമിക നിഗമനം.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






