മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് വഴി എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് പിടിയിലായ ആളിൽ നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചുപേരെ എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. 2023 മാർച്ച് 21നായിരുന്നു കേസിൽ ആസ്പദമായ സംഭവം. എംഡി.എം.എയും കഞ്ചാവുമായി കാറിൽ എത്തിയ ഫാസിർ എന്നയാളെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയും പിന്നീട് ഇയാളിൽ നിന്ന് 50000 രൂപ
കൈക്കൂലി വാങ്ങിയശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തെന്നാണ് കേസ്. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എക്സൈസ് വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിവായത്. എക്സൈസ് ഇൻസ്പെക്ടർ ടി എച്ച് ഷഫീഖ്, പി കെ പ്രഭാകരൻ, ടി ബി അജീഷ്, കെ കെ സുബീഷ്, എം കെ ബാലകൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ പ്രഭാകരൻ, സുധീഷ് എന്നിവർ നേരത്തെ തന്നെ കേസിൽ ഉൾപ്പെട്ട് സസ്പെൻഷനിലാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്