പഴയ വൈത്തിരി സ്വദേശി ജോബി ആൻ്റണിയുടെ ഡസ്റ്റർ കാറാണ് കത്തിയത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയ ഉടനെ തീ പടരുകയായിരുന്നു. കൽപ്പറ്റ ഫയർഫോഴ്സ് എത്തി ആണ് തീ അണച്ചത്. വൈത്തിരി തളിമലയിൽ രാത്രി 8.45 ഓടെയാണ് അപകടം. കാർ പൂർണമായി കത്തിനശിച്ചു. ആളപായമില്ല.
പഴയവൈത്തിരി തെങ്ങിനിയാടൻ ജോബിയുടെ ഡസ്റ്റർ കാറിനാണ് തീപിടിച്ചത്.
കാറിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല കാറിന്റെ ബോണറ്റിൽ നിന്നാണ് തീ ഉണ്ടായത്.” കൽപ്പറ്റ ഫയർസ്റ്റേഷൻ ഓഫീസർ പി.കെ . ബഷീർ അസി.സ്റ്റേഷൻ ഓഫീസർ(Gr) അനിൽ പി.എം എന്നിവരുടെ നേത്രത്വത്തിലുളള സേനയാണ് തീയണച്ചത് ഫയർമാൻമാരായ കെ.ബിജു ,എ.ആർ. രാജേഷ്, കെ. സുരേഷ് ,എം .പി . ധനീഷ്കുമാർ, എം.പി. ദീപ്ത്‌ലാൽ,അരവിന്ദ്കൃഷ്ണ – പി.എസ്. വി.എം.നിതിൻ എന്നിവരായിരുന്നു സേനാംഗങ്ങൾ .

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്