ശ്രീകൃഷ്ണൻ ഭൂമിയിൽ അവതാരപ്പിറവി കൊണ്ടതിൻ്റെ ഓര്‍മയാണ് ഈ ദിവസം. ദേവകളുടെയും മഹര്‍ഷിമാരുടെയും ആഗ്രഹ പ്രകാരം മഹാവിഷ്ണു മനുഷ്യ രൂപത്തില്‍ ഭൂമിയില്‍ അവതാരം എടുത്ത ദിനമാണിന്ന്. അമ്പാടിക്കണ്ണൻ്റെ അവതാര കഥകള്‍ പറയുന്ന ദിനം. ജനമനസ്സില്‍ ഉണ്ണിക്കണ്ണന്‍ ഭക്തിയുടെയും ആഘോഷത്തിൻ്റെയും നെയ്ത്തിരികള്‍ കൊളുത്തുന്ന ദിനം.ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിവസമാണ് കൃഷ്ണാവതാരം പിറന്നത്. അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണ ഭജനം ചെയ്തിരുന്നാല്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കും.ഇത്തവണ അകലട്ടെ ലഹരി ഉണരട്ടെ ബാല്യവും മൂല്യവും എന്നതാണ് സന്ദേശം. ജില്ലയിൽ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും ശോഭായാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ചെറു ശോഭായാത്രകൾ സംഗമിച്ച് മഹാ ശോഭായാത്രകൾ ആകും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്