മാനന്തവാടി: കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണതായി സംശയിക്കുന്ന യുവാ വിന്റെ മൃതദേഹം കണ്ടെത്തി. വരയാൽ പൂത്തേട്ട് വീട്ടിൽ അജയ് സോജൻ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സോജൻ സെബാസ്റ്റ്യ ന്റെയും, റിട്ട. അധ്യാപിക എൽസമ്മയുടേയും മകനാണ്. ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയവരാ ണ് സ്കൂട്ടർ വീണ് കിടക്കുന്നത് കണ്ടത്. എൻജിൻ ഓഫാകാത്ത നിലയിലായിരുന്നു സ്കൂട്ടർ. അജയിയുടെ പേഴ്സ് സമീപത്ത് നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. തുടർന്ന് മാനന്തവാടി പോലിസും അഗ്നി രക്ഷാസേനയും വാളാട് റെസ്ക്യൂ ടീം പനമരം CH റെസ്‌ക്യു ടീം പ്രവർത്തകരും സ്ഥലത്തെ ത്തി തിരച്ചിൽ നടത്തിയതിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







